കൊച്ചി നാവിക സേനാ ആസ്ഥാനത്ത് പ്രതിരോധ പരിശീലനം പൂർത്തിയാക്കി വിദേശ നാവികർ

കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് അന്തർവാഹിനി പ്രതിരോധ പരിശീലനം പൂർത്തിയാക്കി വിദേശ നാവികർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13 കേഡറ്റുകളാണ് 7മാസം നീണ്ടുനിന്ന പരീശീലനം പൂർത്തിയാക്കിയത്.

ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, മ്യാൻമർ, ഇന്ത്യനേഷ്യ, മൊറോക്കോ, ടാൻസാനിയ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 13 നാവികരാണ് പരിശീലനം പൂർത്തിയാക്കയത്. അന്തർവാഹിനി പ്രതിരോധത്തിൽ ഏഴുമാസം നീണ്ട കഠിന പരീശീലത്തിനൊടുവിൽ ബംഗ്ലദേശുകാരനായ ലെഫ്റ്റനന്റ് കമാൻഡർ സമി ഉൾഹക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി മുന്നിലെത്തി.

ആദ്യമായാണ് ഒരു മൊറോക്കൻ നാവികൻ ഇന്ത്യയിലെത്തി അന്തർവാഹിനി പ്രതിരോധ പരിശീലനം നടത്തിയത്. ദക്ഷിണ നാവിക ആസ്ഥാനത്തെ ആന്റി സബ്മറൈൻ വാർഫെയർ സ്‌കൂളിലായിരുന്നു  പാസിംഗ്‌ ഔട്ട് പരേഡ്. 1976ൽ ടാൻസാനിയയിൽ നിന്നുള്ള ഒരു നാവികനുമായി തുടങ്ങിയതാണ് വിദേശ നാവികർക്കായുള്ള ഇന്ത്യൻ നേവിയുടെ അന്തർവാഹിനി പ്രതിരോധ പരിശീലനം.

Naval Headquarters,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More