മരട് ഫ്‌ളാറ്റ് പൊളിക്കല്‍; കേസിന്റെ പുരോഗതി സുപ്രിം കോടതി ഇന്ന് വിലയിരുത്തും

മരടിലെ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിന്റെ പുരോഗതി സുപ്രിംകോടതി ഇന്ന് വിലയിരുത്തും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലും ഉടമകള്‍ക്ക് നഷ്ടപരിഹാര നല്‍കുന്നതിലുമുള്ള പുരോഗതിയാണ് സുപ്രീം കോടതി പരിശോധിക്കുക. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
ഇതുവരെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സംവിധായകനും മരടിലെ ഫ്‌ലാറ്റുടമയുമായ മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
സംസ്ഥാനത്ത് തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക കൈമാറാനുള്ള സുപ്രീംകോടതി ഉത്തരവ് ചീഫ് സെക്രട്ടറി പാലിച്ചില്ല എന്ന് ആരോപിച്ചാണ് കോടതി അലക്ഷ്യ ഹര്‍ജി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Demolition of maradu flat, The Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here