അവസാന ചിത്രം കൂട്ടുകാരിക്ക് അയച്ചു നൽകി; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗർഭിണിയായ 13 കാരി ആത്മഹത്യ ചെയ്തു

അവസാന ചിത്രം കൂട്ടുകാരിക്ക് അയച്ചു കൊടുത്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്തു. ബാങ്കോക്കിലാണ് സംഭവം. കെട്ടിടത്തിന് മുകളിലിരുന്ന് താഴേക്ക് തൂങ്ങിയാടുന്ന തന്റെ കാലുകളുടെ ചിത്രമാണ് പിങ്കി എന്ന് വിളിപ്പേരുള്ള കുട്ടി കൂട്ടുകാരിക്ക് അയച്ചു നൽകിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് അമ്മയുമായി പെൺകുട്ടി വഴക്കിട്ടിരുന്നു.

നവംബർ പതിനഞ്ചിനായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് പിങ്കിയേയും കൂട്ടുകാരിയേയും ആറ് യുവാക്കൾ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. പൊലീസ് എത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പീഡനത്തിനിരയായത് നവംബർ പതിനൊന്നിനായിരുന്നെങ്കിലും അതിന് മുൻപേ പെൺകുട്ടി ഗർഭിണിയാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത്. ഇതിന് മുൻപും പെൺകുട്ടി പീഡനത്തിനിരയായതായാണ് നിഗമനം.

മരിക്കുന്നതിന് മുൻപ് ഫേസ്ബുക്കിൽ ചില കുറിപ്പുകളും പെൺകുട്ടി പങ്കുവച്ചിരുന്നു. ഗർഭിണി അല്ലായിരുന്നുവെങ്കിൽ താൻ നേരത്തേ മരിക്കുമായിരുന്നുവെന്ന് പോസ്റ്റിലുണ്ടായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആയുധ കടത്തുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പിങ്കിക്ക് നീതി തേടി തെരുവുകളിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്.

Story highlights- bangkok, suicide, pregnant, 13 years old, gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More