അപൂർവരോഗവുമായി മല്ലിടുന്ന കുഞ്ഞിനെ അമൃത ഹോസ്പിറ്റലിൽ എത്തിച്ചു

നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയിൽ എത്തി. മുഹമ്മദ് ശിഹാബ് എന്ന കുഞ്ഞുമായി 5 മണിയോടെ കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ആംബുലൻസ് 8.30 ഓടെ അമൃതയിലെത്തി. ട്വന്റിഫോർ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസ് ഇടപെട്ടാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.
കുഞ്ഞിന്റെ അടിയന്തിര ചികിത്സ കണക്കിലെടുത്ത് സംസ്ഥാനത്തെ പൊലീസ് വൻ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. കൈയ്ലോ തെറാക്സ് എന്ന അപൂർവം രോഗമാണ് കുട്ടിക്ക്. ചുരുക്കം ആളുകളിൽ മാത്രമാണ് ഈ അസുഖം കണ്ടെത്തിയിട്ടുള്ളത്.
രോഗത്തിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ മാത്രമാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കൾ വഴി ഷിഹാബിന്റെ മാതാപിതാക്കൾ ചാനലുമായി ബന്ധപ്പെട്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു.
30days old baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here