കോഴിക്കോട് അമ്മയേയും അനിയനേയും കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് അമ്മയേയും അനിയനേയും കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സുനിയെന്ന സുനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. മൂന്ന് ദിവസം മുമ്പാണ് അമ്മ റീന കൊല്ലപ്പെടുന്നത്. റീനയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലനടത്തിയതിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു സുനിയുടെ ശ്രമം. അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചാണ് സുനി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുനി മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു.

ഏഴുമാസം മുമ്പ് സമാന രീതിയിലാണ് അനിയൻ അനുവിനേയും സുനി കൊലപ്പെടുത്തിത്. എന്നാൽ അന്ന് അത് ആത്മഹത്യയെന്ന അനുമാനത്തിൽ പൊലീസ് അന്വേഷണം മതിയാക്കുകയായിരുന്നു.

Story highlights : kozhikode, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More