ഷഹ്‌ല ഷെറിന്റെ മരണം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പുകടിയേറ്റു മരിണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷണം നടത്തുക.
ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പുകടിയേറ്റു മരണപ്പെട്ട പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബത്തേരിസംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. എല്ലാ സ്‌കൂളുകളിലും അടിയന്തര പി.ടി.എ യോഗങ്ങൾ നടത്താൻ യോഗം നിർദ്ദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണിത്. സ്‌കൂൾ തലത്തിൽ പരിസര ശുചീകരണം ഉൾപ്പെടെയുള്ള അടിയന്തിര പ്രവർത്തനങ്ങൾ ഉടൻ നടത്താനും യോഗം നിർദ്ദേശം നൽകി.
Read Also : ഇഴജന്തുക്കളുടെ ഭീഷണിയിൽ ഇടുക്കി നെടുങ്കണ്ടത്ത് മൂന്ന് വിദ്യാലയങ്ങൾ
അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകാൻ തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.
Story highlights : Snake bite, sulthan bathery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here