Advertisement

അധ്യാപിക ബാഗിൽ വിസർജ്യം പൊതിഞ്ഞ് കൊടുത്തുവിട്ട സംഭവം: കുട്ടിക്ക് 25,000 രൂപ നഷ്ടപരിഹാരം

November 22, 2019
Google News 1 minute Read

ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ പുസ്തകങ്ങൾക്കൊപ്പം വിസർജ്യം പൊതിഞ്ഞ് കൊടുത്തുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നെടുങ്കണ്ടം എസ്ഡിഎ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂൾ അധികൃതർക്കും അധ്യാപികയ്ക്കുമെതിരെ കുട്ടിയുടെ അമ്മയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും പരിഗണിച്ചിരുന്നു കമ്മീഷൻ. ക്ലാസിലുണ്ടായ ഒരു സംഭവത്തെ തുടർന്ന് ശിക്ഷയായാണ് ഇത്തരത്തിലുള്ള നടപടി അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത്.

സംഭവത്തിൽ ഖേദിക്കുന്നെന്നും ഈ സംഭവത്തിന്റെ തുടർച്ചയായി സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപിക എന്നിവരെ സ്ഥലം മാറ്റിയെന്നും എസ്ഡിഎ കോർപ്പറേറ്റ് മാനേജർ പാസ്റ്റർ സെൽവമണി.

 

human rights commission,  nedumkandam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here