ഷഹ്‌ല ഷെറിന്റെ മരണം; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

സുൽത്താൻ ബെത്തേരിയിൽ ക്ലാസ് മുറിയിൽവച്ച് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അധ്യാപകരെയും ഡോക്ടറെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും പ്രതികളാണ്. അധ്യാപകൻ ഷാജിലിനെ പ്രതി ചേർത്തിട്ടുണ്ട്. ഡോ ലിസമെറിൻ ജോയിയും പ്രതിയാണ്. ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറാണ് ലിസ.

Read Also : ‘ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്; പാഴ് വസ്തുക്കൾ നീക്കം ചെയ്യണം’; സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ

നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More