ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ല; ശരത് പവാര്‍

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് ശരത് പവാര്‍.
എന്‍സിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. 170 എംഎല്‍എമാര്‍ ഇപ്പോളും തങ്ങള്‍ക്കൊപ്പമാണെന്ന് ശരത് പവാര്‍ പറഞ്ഞു. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണ്. അജിത് പവാറിനെതിരെ അച്ചടക്ക നടപടിയെടുക്കും

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ശരത് പവാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.
പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതില്‍ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം സേന എന്‍സിപി സഖ്യത്തിനുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടു.

അതിനിടെ വിമത എംഎല്‍എ മാരെ ശരത് പവാര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിച്ചു. മൂന്ന് എംഎല്‍എമാരാണ് ശരത് പവാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. അതിനിടെ അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികള്‍ക്കും തുടക്കമായെന്നാണ് ശരത് പവാര്‍ പറയുന്നത്. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎല്‍എമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍ പറഞ്ഞു.

Story highlights-  Maharashtra, NCP,  Sharad Pawar,  Shiv Sena , Uddhav Thackeray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top