ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു

ഭിന്നശേഷിക്കാരായ ആളുകൾക്ക് പെൻഷൻ നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു. സർക്കുലറിൽ പറഞ്ഞ മാനദണ്ഡങ്ങൾ പെൻഷന് അർഹരായവർ പുറം തള്ളപ്പെടാൻ കാരണമാകുമെന്ന് ആക്ഷേപം.
ഭിന്നശേഷിക്കാരായ ആളുകൾക്ക് പെൻഷൻ നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള സർക്കുലർ ഈ മാസം പത്തിനെട്ടിനാണ് സർക്കാർ പുറത്തിറക്കിയത്. ഇതിലെ മൂന്ന് നിബന്ധനകളാണ് വിമർശിക്കപ്പെടുന്നത്. 2000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ളതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവർ, കുടുംബത്തിൽ ആർക്കെങ്കിലും 1000 സിസി എൻജിൻ പവറുള്ള വാഹനമുള്ളവർ. താമസിക്കുന്ന വീട്ടിൽ എസി ഉള്ളവർ തുടങ്ങിയവർക്ക് പെൻഷന് നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, സഹോദരന്മാർ ഉൾപ്പടെ കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരത്തിൽ സൗകര്യമുള്ളതിന് തങ്ങൾക്ക് എന്തിനാണ് പെൻഷൻ നിഷേധിക്കുന്നതെന്നാണ് ഭിന്നശേഷിക്കാരുടെ വാദം.
കിടപ്പ് രോഗികൾക്കും ചില പ്രത്യേക രോഗബാധിതർക്കും എസി വേണമെന്ന് ഡോക്റ്റർമാർ തന്നെ നിർദേശിക്കുമ്പോൾ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിലെ വൈരുധ്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പെൻഷൻ മാത്രം വരുമാനമായി ഉള്ള വിഭിന്നശേഷികാരേയടക്കം ഇത്തരത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചു ലിസ്റ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
circular issued, disabled person
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here