മഹാരാഷ്ട്ര: സഖ്യനീക്കം തള്ളി ശരത് പവാർ; ചതിയെന്ന് കോൺഗ്രസ്

മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഇന്ന് രാവിലെയാണ് അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നും ശരത് പവാർ പറഞ്ഞു. പവാർ ഇന്ന് ഉദ്ധവ് താക്കറെയെ കാണും. സഖ്യ നീക്കം ജനാധിപത്യത്തോടുള്ള ചതിയെന്നാണ് കോൺഗ്രസ് പ്രതികരണം. ഭീഷണിപ്പെടുത്തിയാണ് എന്‍സിപിയെ കക്ഷി ചേര്‍ത്തതെന്ന് ശിവസേന.

Read Also: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; തങ്ങൾക്ക് ധൃതിയില്ലെന്ന് ശരത് പവാർ

ഇന്ന് രാവിലെയാണ് എൻസിപിയുമായി ചേർന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ് ഭവനിൽ ഇന്ന് അൽപ്പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ. ജനം പിന്തുണച്ചത് ബിജെപിയെയെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. ശിവസേന ജനഹിതം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഫഡ്നാവിസ്.

എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ.
അതേസമയം, അതിനിടെ എൻസിപി പിളർപ്പിലേക്കെന്നും റിപ്പോട്ടുകൾ വന്നിട്ടുണ്ട്.

ബിജെപിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എൻസിപി വക്താവ് പ്രതികരിച്ചു. എൻഡിഎയുടെ ഭാഗമാകുമെന്നും എൻസിപി ദേശീയ വക്താവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top