എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കണം : മന്ത്രി എസി മൊയ്തീൻ

എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് മന്ത്രി എസി മൊയ്തീൻ. പഞ്ചായത്തുകൾക്കാണ് തദ്ദേശമന്ത്രി എസി മൊയ്തീൻ ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. അറ്റകുറ്റപ്പണിക്ക് പണം തടസ്സമാകില്ലെന്ന് മന്ത്രി എസി മൊയ്തീൻ.
തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ പണം ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണത്തിന് ഉപയോഗപ്പെടുത്താമെന്നും ബാത്ത് റൂമുകൾ ഇല്ലാത്തിടത്ത് അടിയന്തിരമായി ബാത്ത് റൂം നിർമിക്കാനും നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ ക്ലാസ് മുറിയിൽവച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചത്. വൃത്തിഹീനമായ പഠനാന്തരീക്ഷവും ക്ലാസിലും സ്‌കൂളിലെയും പാമ്പിൻ പൊത്തുകളും ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here