മരട് ഫ്‌ളാറ്റ് വിഷയം; പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. പ്രളയം ഉണ്ടായത് മഴ കാരണമാണെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചതുകൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ മറ്റേത് സംസ്ഥാനത്തേക്കാളും നന്നായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌ന പരിഹാരം കാണേണ്ടത് നിയമത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ മരട് വിഷയത്തിൽ ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച സുപ്രിംകോടതി പ്രളയത്തിലെ മരണക്കണക്കുകൾ മറക്കരുതെന്നും പ്രളയത്തിൽ വൻ ജീവനാശം ഉണ്ടായിട്ടും എന്ത് ചെയ്‌തെന്നും ചോദിച്ചിരുന്നു. കേരളത്തിൽ തീരദേശ പരിപാലന നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മരട് വിഷയത്തിൽ അനധികൃത നിർമാണത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മന്ത്രി എംഎം മണി പറഞ്ഞിരുന്നു. ഫ്‌ളാറ്റ് നിർമാണത്തിൽ കാശ് കിട്ടിയത് ആർക്കാണെന്ന് കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. മരടിൽ രാഷ്ട്രീയ പാർട്ടികൾ അനുതാപപൂർവമായ നിലപാട് എടുത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here