‘പ്രളയത്തിലെ മരണക്കണക്കുകൾ മറക്കരുത്’; ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

മരട് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം.
ഫ്‌ളാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്ന് സുപ്രിംകോടതി ചോദിച്ചു.

കേരളത്തിലെ മുഴുവൻ പരിസ്ഥിതി മേഖലകളിലും സർവേ നടത്തണമെന്നും സർക്കാർ തീരദേശ നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുകയും എന്നിട്ട് അവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സുപ്രിംകോടതി പറഞ്ഞു. മരടിലെ 350 ഓളം കുടുംബംഗങ്ങൾക്കും അവിടെ താമസിച്ചാൽ ജീവന് ഭീഷണിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.എന്ന് പൊളിക്കുമെന്ന് സത്യവാങ്മൂലത്തിൽ കൃത്യമായി പറഞ്ഞിട്ടില്ല.

‘ഏതു ഉദ്യോഗസ്ഥന് മേലാണ് ഇതിന്റെ ഉത്തരവാദിത്തമുള്ളത് ? നിയമവിരുദ്ധ നിർമാണങ്ങൾ മുഴുവൻ കണ്ടെത്തിയോ ? ഉത്തരവാദികളെ നിങ്ങൾ കണ്ടെത്തിയില്ലലോ ?’-കോടതി ചോദിച്ചു. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ആത്മാർത്ഥത ഇല്ലാത്തതാണെന്നും പ്രളയത്തിൽ ജീവനാശം വർധിച്ചത് അനധികൃത നിർമാണങ്ങൾ കാരണമാണെന്നും കുറ്റകരമായ അനാസ്ഥയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ വെള്ളിയാഴ്ച്ച വശദമായ ഉത്തരവ് പറയാമെന്നും അരുൺ മിശ്ര പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top