Advertisement

‘ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താതെ സർവേക്കല്ല് സ്ഥാപിച്ചത് തെറ്റ്’ ; ടോം ജോസ് ട്വന്റിഫോറിനോട്

July 23, 2023
Google News 2 minutes Read
tom jose against silverline and e sreedharan

സിൽവർലൈൻ പദ്ധതിയിലെ ഭൂമിയേറ്റെടുക്കലിൽ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. പദ്ധതി പ്രകാരമുള്ള ഭൂമിയേറ്റെടുക്കൽ കൃത്യമായി നടപ്പാക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് ടോം ജോസ് ആരോപിച്ചു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താതെ സർവേക്കല്ല് സ്ഥാപിച്ചത് തെറ്റെന്ന് ടോം ജോസ് ചൂണ്ടിക്കാട്ടി. സിൽവർലൈൻ പ്രക്ഷോഭത്തിന് പിന്നിൽ മറ്റ് രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ടോം ജോസ് ട്വന്റിഫോറിനോട് പറഞ്ഞു. ( tom jose against silverline and e sreedharan )

മെട്രോ മാൻ ഇ.ശ്രീധരനെയും ടോം ജോസ് വിമർശിച്ചു. സർക്കാർ നേരത്തെ തള്ളിക്കളഞ്ഞ നിർദേശമാണ് ഇ.ശ്രീധരൻ പുതുതായി അവതരിപ്പിച്ചതെന്നും, ഇ.ശ്രീധരൻ മുന്നോട്ടുവച്ച ഹൈ സ്പീഡ് പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്നും ടോം ജോസ് വ്യക്തമാക്കി. ഡിഎംആർസിക്ക് ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കി പരിചയമില്ലെന്നും ആരോപിച്ചു.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റെയിൽവേയുടേയും കേരള സർക്കാരിന്റേയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം.

Story Highlights: tom jose against silverline and e sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here