Advertisement

സിൽവർലൈനിന് പച്ചക്കൊടി ? തുടർ ചർച്ചകൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയിൽവേ

November 8, 2023
Google News 3 minutes Read
silverline

കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം. ഡിവിഷനൽ മാനേജർമാർക്ക് സതേൺ റെയിൽവേയാണ് കത്തയച്ചത്. ( southern railway asks officials to hold talks on silverline )

എത്രയും വേഗം യോഗം വിളിക്കണമെന്നും യോഗത്തിന്റെ മിനുട്ട്‌സ് സതേൺ റെയിൽവേ ആസ്ഥാനത്തേക്ക് അയക്കണമെന്നും നിർദേശത്തിൽ പറയുന്നു. സതേൺ റെയിലവേ ജനറൽ മാനേജറുടെ അംഗീകാരത്തെടെ യോഗത്തിന്റെ വിശദാംശങ്ങൾ ബോർഡിന് സമർപ്പിക്കും. സതേൺ റെയിൽവേ അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കെ-റെയിൽ കോർപറേഷനുമായി യോഗം ചേരണമെന്ന് നിർദേശിച്ച് വ്യാഴാഴ്ചയാണ് ദക്ഷിണറെയിൽവേ ചീഫ് എൻജിനീയർ സന്തോഷ് ശുക്ല കത്തയച്ചത്.തിരുവനന്തപുരം പാലക്കാട് ഡിവിഷണൽ മാനേജർമാർക്കാണ് ചുമതല. യോഗത്തിന്റെ മിനിറ്റ്‌സ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ അംഗീകാരത്തോടെ റെയിൽവേ ബോർഡിന് സമർപ്പിക്കും.

അതിനിടെ, സിൽവർ ലൈനെ പിന്തുണച്ച് ബിജെപി നേതാവ് ഒ.രാജഗോപാൽ രംഗത്ത് എത്തി. പദ്ധതിയുമായി മുന്നോട്ടു പോയാൽ തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ കെ-റയിൽ വിരുദ്ധ സമര സമിതി അടിയന്തര യോഗം വിളിച്ചു. സിൽവർ ലൈൻ കേരളത്തിന് വേണ്ടാത്തെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സിൽവർ ലൈനിൽ റെയിൽവേ ബോർഡ് അടിയന്തര ഇടപെടൽ നടത്തുമ്പോഴും അത് പദ്ധതിയെ തള്ളാനോ കൊള്ളാനോ എന്ന കാര്യത്തിൽ സർക്കാറിനും കെ-റെ യിലിനും ഇപ്പോഴും വ്യക്തതയില്ല

Story Highlights: southern railway asks officials to hold talks on silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here