മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി

ബിജെപിയുടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി കേസ് നാളെത്തേക്ക് മാറ്റി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ രാവിലെ 10.30-ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും സുപ്രിം കോടതി നോട്ടീസ് അയക്കും. അടിയന്തര വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം കോടതി തള്ളി. രേഖകള്‍ ഹാജരാകാനും ഭൂരിപക്ഷം തെളിയിക്കാനും മൂന്ന് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി നാളെ 10.30-ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ സ്വീകരിച്ച നിലപാട് പിന്നീട് പരിശോധിക്കാമെന്നും സുപ്രിംകോടതി.
ജസ്റ്റിസുമാരായ രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഡല്‍ഹിയില്‍ ഇല്ലയിരുന്നു. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പരമാര്‍ശിച്ചിരുന്നു.
Story highlights- Maharasthra, ncp, bjp, congress, SC