അജിത് പവാറിനെ അനുനയിപ്പിക്കാൻ എൻസിപി നീക്കം

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എൻസിപി. എൻസിപി എംഎൽഎ ദിലീപ് വാൽസെ പാട്ടീൽ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ നിർദേശപ്രകാരമാണ് ദിലീപ് വാൽസെ പാട്ടീൽ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. എൻസിപി നേതാവ് ജയന്ത് പാട്ടീലും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകിയത്.

അതിനിടെ എൻസിപിയെ അനുനയിപ്പിക്കുന്നതിനായി ബിജെപി എംപി സഞ്ജയ് കക്കഡെ ശരത് പവാറിന്റെ വസതിയിലെത്തി. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ശരത് പവാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. പാർട്ടി നേതാവ് ചഗ്ഗൻ ഭുജ്പാൽ രാവിലെ പവാറിനെ കാണാനാനെത്തുകയും 50 എംഎൽഎമാരും തങ്ങൾക്കൊമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Story highlights- NCP, Sarath pavar, ajith pavar, bjp, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top