ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി; വീഡിയോ

ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യുവുമായി പഞ്ച പിടിച്ച് മമ്മൂട്ടി. ഒരു അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം. ജോബിയുടെ കൈക്കരുത്തിന് മുന്നിൽ മമ്മൂട്ടി തോൽവി സമ്മതിച്ചു. മത്സരത്തിന് ശേഷം ജോബിയെ മമ്മൂട്ടി അഭിനന്ദിനിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

24 വേൾഡ് മെഡലുകൾ നേടിയ ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു. നോർമൽ വിഭാഗത്തിൽ 2008 ൽ സ്‌പെയിനിൽവച്ച് നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ചാമ്പ്യൻ ആയിരുന്നു ജോബി. 2012 ഭിന്ന ശേഷി വിഭാഗത്തിലും അദ്ദേഹം ലോക പഞ്ച ഗുസ്തി ചാമ്പ്യനായി മാറി.

2013 ൽ അമേരിക്കയിൽ വച്ച് നടന്ന ഹൃസ്വകായർക്കായുള്ള ഒളിമ്പിക്‌സിലെ ചാമ്പ്യൻ കൂടിയായ ജോബി അഞ്ച് സ്വർണ്ണ മെഡലുകളാണ് നേടിയത്. 2017 ൽ കാനഡയിൽ നടന്ന മത്സരത്തിൽ ആറു മെഡലുകളും ജോബി കരസ്ഥമാക്കിയിട്ടുണ്ട്.

Story highlights- viral video, mammootty


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More