കോട്ടയത്ത് റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയകാല വീട്ടിൽ ശശിധരനാണ് മരിച്ചത്. പുലർച്ചെ നടക്കാൻ ഇങ്ങിയപ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ നടക്കാൻ ഇറങ്ങിയ ശശിധരനെയാണ് വീടിന് സമീപത്തെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചേകാലിന് പത്രമിടാനെത്തിയ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തലയ്ക്കു പിന്നിൽ ആഴത്തിലുള്ള വെട്ടേറ്റിരുന്നു. മൃതദേഹത്തിന് സമീപം റോഡിൽ രക്തം തളം കെട്ടിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം സംഭവത്തിൽ സംഭവം കൊലപാതമെന്നതിൽ സ്ഥിരീകരണം ഉണ്ടായി. ശരീരത്തിൽ ഒന്നിലേറെയിടത്ത് ആഴത്തിലുള്ള വെട്ട് കൊണ്ടതായി കണ്ടെത്തി. തലയ്ക്ക് പിന്നിലെ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. സംഭവത്തിൾ ശശിധരന്റെ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനോട് ചേർന്ന വഴിയെ ചൊല്ലി യുവാവും ശശിധരനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാത്രി വിദേശത്തേക്ക് പോകാനിരിക്കെയാണ് ശശിധരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here