ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വായടപ്പിച്ച് തപ്‌സി; അമിതാഭ് ബച്ചനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും അടിപൊളി മറുപടി

ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വായടപ്പിച്ച് തപ്‌സി പന്നു. ശനിയാഴ്ച ഐഐഎഫ്‌ഐയിൽ സംസാരിക്കുകയായിരുന്നു താരം.
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടെയാണ് തപ്‌സിയോട് ഹിന്ദിയിൽ സംസാരിക്കാൻ ഒരാൾ ആവശ്യപ്പെട്ടത്.ഇവിടെ എല്ലാവർക്കും ഹിന്ദി അറിയുമോ എന്ന് തപ്‌സി തിരിച്ച് കേൾവിക്കാരോട് ചോദിച്ചു. കുറേ പേർ ഇല്ലെന്ന് ഉത്തരം നൽകി.
പക്ഷേ അയാൾ വിട്ടില്ല. നിങ്ങൾ ഒരു ബോളിവുഡ് നടി ആയതുകൊണ്ട് ഹിന്ദിയിൽ തന്നെ സംസാരിക്കണമെന്ന് അയാൾ കടുപ്പിച്ച് പറഞ്ഞു.
ഇതിന് മറുപടിയായി ‘ഞാൻ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഇനി ഞാൻ തമിഴിലും തന്നോട് സംസാരിക്കേണ്ടി വരുമോ?’ എന്ന് താരം തിരിച്ച് ചോദിച്ചു. പ്രേക്ഷകർ കൈയ്യടിച്ചാണ് താരത്തിന്റെ മറുപടി സ്വീകരിച്ചത്. തപ്‌സിയെ ചോദ്യം ചെയ്ത ആൾ ഇതോടെ ഇരുന്നു.
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും വായടപ്പിക്കുന്ന മറുപടി നൽകി താരം. മറ്റൊരാളുമായുള്ള വർക്കിംഗ് എക്‌സ്പീരിയൻസ് എങ്ങനെയെന്നുള്ളതിനേക്കാൾ പ്രധാന്യമുള്ള കാര്യങ്ങൾ വേറെന്തൊക്കെയുണ്ടെന്നായിരുന്നു താരം പറഞ്ഞത്.
സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും താരം ഉത്തരം നൽകിയില്ല. ഫെസ്റ്റിവൽ പ്രേക്ഷകരിൽ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങളാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തപ്‌സി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here