വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ പ്രവർത്തകർ ചവിട്ടി കുഴിയിലിട്ടു; വീഡിയോ

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് മർദ്ദനം. സംസ്ഥാന വൈസ് പ്രസിഡൻ്റും കരീംപുര്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിനാണ് മർദ്ദനം ഏറ്റത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജോയ് പ്രകാശിനെ മർദ്ദിച്ചത്.

ജോയ് പ്രകാശിനെ കൂട്ടമായി ആക്രമിച്ച തൃണമൂൽ പ്രവർത്തകർ ഇദ്ദേഹത്തെ കുഴിയിലേക്ക് ചവിട്ടിയിടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരൗം സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഇദ്ദേഹത്തെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ചത്.

വോട്ടിംഗ് തടസ്സപ്പെടുത്താനായി നിന്ന തൃണമൂൽ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ജോയ് പ്രകാശ് പറഞ്ഞു. ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങുമെങ്കിലും പശ്ചിമ ബംഗാളിലെ ജനാധിപത്യത്തിൻ്റെ അന്ത്യം ഇതോടെ കുറിക്കപ്പെടുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോയ് പ്രകാശ് കൂട്ടിച്ചേർത്തു.

ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top