കോംഗോയിൽ വിമാനാപകടം; മരണസംഖ്യ 29 ആയി

കോംഗോയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ-228 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കോംഗോയിലെ ഗോമയിൽ നിന്ന് ബർനിയിലേക്ക് പോയ വിമാനം ടേക്ക് ഓഫിന് പിന്നാലെ ഗോമാ വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 17 യാത്രക്കാരും രണ്ടു ജീവനക്കാരും അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നു. വിമാനം പതിച്ച പ്രദേശത്തുണ്ടായിരുന്നവരും മരിച്ചു. അപകടത്തിൽ നിരവധി വീടുകളും തകർന്നു. കെട്ടിടാവിശിഷ്ടങ്ങൾക്കിടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ സംശയിക്കുന്നുണ്ട്.
24 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു യാത്രക്കാരനും വിമാനത്തിലെ ജീവനക്കാരനും അപടകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റേതടക്കം വിലക്ക് നേരിടുന്ന വിമാന കമ്പനിയാണ് ബിസിബി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here