അഭയാർത്ഥികൾക്ക് ഭൂമി പതിച്ചു നൽകുമെന്ന് മമത; പ്രഖ്യാപനം കേന്ദ്ര നീക്കങ്ങൾക്കെതിരെ

എല്ലാ അഭയാർത്ഥികൾക്കും ഭൂമി പതിച്ചു നൽകുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഭയാർത്ഥികൾക്ക് മൂന്ന് ഏക്കർ ഭൂമി നൽകും, കൂടാതെ കേന്ദ്രസർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഭൂമിയിലുള്ള കോളനികൾ സംസ്ഥാന സർക്കാർ നിയമവിധേയമാക്കുമെന്നും തൃണമൂൽ നേതാവ്.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുളള കേന്ദ്രസർക്കാർ നീക്കത്തെ വെല്ലുവിളിച്ചാണ് ഈ പ്രഖ്യാപനം. സർക്കാരിന്റെ കൈയിലുള്ള സ്ഥലങ്ങളിലെ 94 കോളനികൾ നിയമവിധേയമാക്കിയിരുന്നെന്ന് മമത കാബിനറ്റ് യോഗത്തിന് ശേഷം വിശദീകരിച്ചു.
‘എന്നാൽ കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള ഭൂമിയിലും സ്വകാര്യ ഭൂമിയിലും നിരവധി അനധികൃത കുടിയേറ്റക്കാരുടെ കോളനികളുണ്ട്. അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അനുവദിനീയമല്ല. ഇവർക്ക് ഉടമസ്ഥാവകാശം നൽകാൻ സംസ്ഥാനം കേന്ദ്രത്തോട് കുറേക്കാലമായി ആവശ്യപ്പെടുന്നു. എന്നാൽ കേന്ദ്രം ഒഴിപ്പിക്കൽ നോട്ടീസ് കൊടുക്കുകയാണുണ്ടായത്’, ദീദീ ആരോപിച്ചു.
ബംഗ്ലാദേശിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുന്നത് വോട്ട് ബാങ്കായതുകൊണ്ടാണെന്ന് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് പരിഹസിച്ചിരുന്നു. ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
mamta banarjee, nrc, ewest bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here