സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന; ആലപ്പുഴ സ്വദേശി പിടിയിൽ

വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തു നിന്ന് രണ്ടര കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. തീവണ്ടിയിലെത്തിക്കുന്ന കഞ്ചാവ് വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് വില്പന. നൂറു കണക്കിന് ആൾക്കാരുള്ള ഈ ഗ്രൂപ്പിലെ മെസേജുകൾക്കനുസരിച്ച് ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയാണ് പതിവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.
വിദ്യാർത്ഥികളും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നതാണ് ഈ വാട്സപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് ഉപയോഗിച്ച് കൂടുതൽ ആളുകളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ കഞ്ചാവ് എത്തിക്കുന്ന രീതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here