ഷുഹൈബ് വധക്കേസില്‍ കോടതി നിലപാട് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുധാകരന്‍ എംപി

ഷുഹൈബ് വധക്കേസില്‍ സുപ്രിംകോടതി നിലപാട് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ സുധാകരന്‍ എംപി പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടക്കരുതെന്നാണ് സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെും ആവശ്യമെന്നും കെ സുധാകരന്‍ പറഞ്ഞു
സര്‍ക്കാരിന് ഒളിച്ച് വെക്കാന്‍ എന്തോ ഉണ്ടെന്ന് ഉറപ്പാണെന്നും സിബിഐ അന്വേഷിച്ചാല്‍ സിപിഐഎം ഉന്നതര്‍ പിടിയിലാകുമെന്നും സുധാകരന്‍ പറഞ്ഞു.ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.
Read also: http://ഷുഹൈബ് വധക്കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട് കൂടി കേട്ട ശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.
സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് എതിരെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Story highlights- suhaib murder, k sudhakaran mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here