വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്

വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. കേസിൽ അജിത്തിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിലാണ് ആന്റികറപ്ഷൻ ബ്യൂറോ കേസ് എഴുതിത്തള്ളിയത്.

70,000 കോടിയുടെ അഴിമതി ആരോപണമാണ് അജിത് പവാറിനെതിരെ ഉയർന്നത്. ആന്റികറപ്ഷൻ ബ്യൂറോയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിദർഭ ജലസേചന ഇടപാടുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read Also: അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി

അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയ നടപടി വിവാദമായിട്ടുണ്ട്. 1999-2014 കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായാണ് അജിത് ജലസേചന വകുപ്പ് മന്ത്രിയായിരുന്നത്. കോൺഗ്രസ്- എൻസിപി ഭരണകാലത്ത് ഏറ്റെടുത്ത വിവിധ പദ്ധതികൾക്ക് അനുമതി നൽകുന്നതിലും നടപ്പിലാക്കുന്നതിലും വൻ അഴിമതി നടന്നതായാണ് ആരോപണം.

അധികാരകേന്ദ്രങ്ങളുടെ നാണക്കേടാണ് ഈ നീക്കം തുറന്ന് കാട്ടുന്നതെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.

 

ajit pawar, maharshtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top