അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ കൂടി ഡൽഹിയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എൻസിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. നർഹരി സിർവാൾ, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനിൽ പാട്ടീൽ എന്നീ എംഎൽഎമാരാണ് എൻസിപി ക്യാംപിൽ മടങ്ങിയെത്തിയത്.

ശനിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തങ്ങളുടെ മൂന്ന് എംഎൽഎമാരെ ബിജെപി അന്നുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന് എൻസിപി ആരോപിച്ചിരുന്നു. ദൗലത്ത് ദരോദ, നിതിൻ പവാർ, നർഹരി സിർവാൾ എന്നിവരെ കാണാതായെന്നായിരുന്നു ആരോപണം. തുടർന്ന് പാർട്ടിയുടെ യുവജന വിഭാഗം ഇടപെട്ട് ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു ഇവരോടൊപ്പം കാണാതായ എം.എൽ.എ അനിൽ പാട്ടീലിനെയും തിരികെയെത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top