Advertisement

ബത്തേരി സര്‍വജന സ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം പുനരാരംഭിക്കും

November 25, 2019
Google News 0 minutes Read

പാമ്പ് കടിയേറ്റതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം പുനരാരംഭിക്കും. ഹൈ സ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് നാളെയും യുപി ക്ലാസുകള്‍ക്ക് അടുത്ത തിങ്കളാഴ്ച മുതലുമാണ് ക്ലാസുകള്‍ ആരംഭിക്കുക. ഷഹ്‌ലയുടെ മരണത്തില്‍ ഇന്ന് അധ്യാപകരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് നാളെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. യുപി തലത്തില്‍ അടുത്ത തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. ഷഹ്‌ല ഉള്‍പ്പെടെ പഠിച്ചിരുന്ന പഴക്കം ചെന്ന ക്ലാസ് മുറികളില്‍ ഇനി ഒരു ദിവസം പോലും അധ്യയനം നടത്തില്ല. കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കി എത്രയും വേഗത്തില്‍ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കും.

കുട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു ആശങ്കയും വേണ്ടെന്നും അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കുമെന്നും സര്‍വകക്ഷി യോഗം നിലപാടെടുത്തു.
ഷഹലയുടെ മരണത്തില്‍ ഇന്ന് അധ്യാപകരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. അധ്യാപകരുടെ അറസ്റ്റിനും ഇന്ന് സാധ്യതയുണ്ട്.

സ്‌കൂളിലെ കുറ്റക്കാരായ അധ്യാപകരെ മുഴുവന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് ശക്തമാകും. സ്ഥലം എംഎല്‍എയ്ക്കും നഗരസഭ ചെയര്‍മാനും വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കും. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഇന്ന് മരിച്ച ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here