Advertisement

തൃപ്തി ദേശായി കേരളത്തില്‍; ലക്ഷ്യം സര്‍ക്കാരിനെതിരെ നിയമനടപടി

November 26, 2019
Google News 1 minute Read

തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും പുതിയ നീക്കത്തിന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനെന്ന് സൂചന. സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരെ വച്ച് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായിയുടെ പ്രകോപനപരമായ ശബരിമല ദൗത്യമെന്നാണ് റിപ്പോര്‍ട്ട്.

Read More:ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍

തന്റെയും സംഘത്തിന്റെയും ശബരിമല ദര്‍ശനത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് അയച്ചിരുന്നുവെന്ന് തൃപ്തി ദേശായി പറഞ്ഞു. ഇന്ന് ഭരണഘടനാ ദിനമാണ്. ഈ ദിനത്തില്‍ സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യമുണ്ട് എന്ന് തെളിയിക്കുന്നതിനായാണ് എത്തിയിരിക്കുന്നതെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

Read More:ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

അതേസമയം സന്ദര്‍ശനം സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ബിന്ദു അമ്മിണി നല്‍കിയിരിക്കുന്ന കേസിന്റെ അനുബന്ധമായി കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയാണ് ലക്ഷ്യം. സുപ്രിംകോടതി വിധി നടപ്പാക്കാത്തതിന് സര്‍ക്കാരിനെതിരെയാവും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുക.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ ആവശ്യമായ സംരക്ഷണം തേടി ബിന്ദു അമ്മിണി മുമ്പ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Read More:ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശബരിമല പ്രവേശനം സാധിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കുകയാണ് ലക്ഷ്യം. ബിന്ദു അമ്മിണിക്കൊപ്പം ഇത്തവണ ഭൂമാതാ ബ്രിഗേഡും ഹര്‍ജി നല്‍കും. പൊലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അറിയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here