Advertisement

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക്; ഈസ്റ്റ് ബംഗാളിനെതിരെ കളിക്കുമെന്ന് റിപ്പോർട്ട്

November 26, 2019
Google News 0 minutes Read

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ കളിക്കാനെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യുണൈറ്റഡ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില കൊൽക്കത്ത ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പരിശീലന മത്സരം സംഘടിപ്പിക്കാനാണ് ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്. അടുത്ത വർഷം ജൂലായ് 24ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാവും മത്സരം. പ്രീ സീസൺ പര്യടനത്തിൻ്റെ സമയമായതു കൊണ്ട് തന്നെ യുണൈറ്റഡ് ഇന്ത്യയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. പര്യടനത്തിൻ്റെ ഭാഗമായി എത്തുകയാണെങ്കിൽ ഒന്നാം നിര ടീം തന്നെ എത്തിയേക്കും. അടുത്ത ദിവസം യുണൈറ്റഡ് പ്രതിനിധികൾ ബംഗാളിലെത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.

1920 ഓഗസ്റ്റ് ഒന്നിനാണ് ഈസ്റ്റ് ബംഗാൾ രൂപം കൊണ്ടത്. ഒരു നൂറ്റാണ്ട് തികഞ്ഞതിൻ്റെ ആഘോഷങ്ങൾ കഴിഞ്ഞ ജൂലായ് 31 മുതൽ ക്ലബ് തുടങ്ങിയിരുന്നു. അടുത്ത വർഷം ഇതേ ദിവസമാണ് ആഘോഷങ്ങൾ അവസാനിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here