കല്‍പേനിയില്‍ ബോട്ട് അടുപ്പിക്കുന്ന ബ്രേക്ക് വാട്ടര്‍ പ്ലാറ്റ്‌ഫോം നവീകരിക്കാന്‍ നടപടിയില്ല

ലക്ഷദ്വീപിലെ കല്‍പേനിയില്‍ ബോട്ട് അടുപ്പിക്കുന്ന ബ്രേക്ക് വാട്ടര്‍ പ്ലാറ്റ്‌ഫോം നവീകരിക്കാന്‍ നടപടിയില്ല. ദ്വീപ് നിവാസികളുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് അധികൃതര്‍. ഓഖി തകര്‍ത്തതാണ് കല്‍പേനി ദ്വീപിലെ കിഴക്കന്‍ ഭാഗത്തെ ബ്രേക്ക് വാട്ടര്‍ പ്ലാറ്റ് ഫോം.

ഇവിടെയടുപ്പിക്കുന്ന ബോട്ടില്‍ കയറി യാത്ര ചെയ്താണ് ദ്വീപുകാര്‍ കപ്പലില്‍ കയറുന്നത്. ജീവന്‍ പണയംവച്ചാണ് ഈ യാത്രകള്‍. ദ്വീപ് നിവാസികളുടെ ദുരിതയാത്ര ഓഖി പിന്നിട്ട് രണ്ട് വര്‍ഷത്തിനു ശേഷവും അറുതിയില്ലാതെ തുടരുകയാണ്. ശക്തമായ വേലിയേറ്റമുണ്ടായാല്‍ യാത്ര പ്രതിസന്ധിയിലാകും. മണ്‍സൂണ്‍ സീസണായാല്‍ ദുരിതം ഇരട്ടിയാകും. അടിയന്തരമായി ബ്രേക്ക് വാട്ടര്‍ പുനര്‍നിര്‍മിക്കണമെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top