തൃപ്തിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ്

ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ്. സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി പറഞ്ഞു.സംരക്ഷണം നല്‍കാനാകില്ലെന്ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ തൃപ്തിയെ അറിയിച്ചു.
പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്താന്‍ സംരക്ഷണം നല്‍കാമെന്നും പൊലീസ് തൃപ്തിയെ അറിയിച്ചു. നിയമവിദഗ്ധരില്‍ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
Read also: http://തൃപ്തിയുടെ വരവില്‍ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍
തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്.
ബിന്ദു അമ്മിണിയെ കൂടാതെ ഭൂമാത ബ്രിഗേഡിലെ അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. സംഘം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തി. ഇവിടെവച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായത്.
Story highlights- Tripti Desai, Sabarimala, bindu ammini, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here