കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധം

ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളക്‌പൊടിയെറിഞ്ഞെന്ന് ബിന്ദു പറഞ്ഞു.

അതേസമയം ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.

ഭൂമാത ബ്രിഗേഡിലെ  അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.

Story Highlights-  Tripti Desai, Sabarimala, bindu ammini

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top