ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃപ്തി ദേശായിയുടെ വരവ് സിപിഐഎം – ബിജെപി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സിപിഐഎം – ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് തൃപ്തിയുടെ വരവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
Read More:ശബരിമലയിലേക്കില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും
വിശ്വാസ കാര്യങ്ങളില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനം കൈ കടത്തുന്നത് ശരിയല്ല. വിശ്വാസികള്‍ക്ക് അവിടെ പോകാം, പ്രാര്‍ത്ഥിക്കാം. ആക്ടിവിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Read More:സര്‍ക്കാരിന്റെ സഹായത്തോടെ ഒരു യുവതിക്കും ശബരിമലയില്‍ പ്രവേശിക്കാനാവില്ല: എ കെ ബാലന്‍
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമായിരുന്നു തൃപ്തി ദേശായിയുടെ നിലപാട്.