ഷഹ്‌ല ഷെറിന്റെ മരണം: അടച്ചിട്ടിരുന്ന സർവജന സ്‌കൂളിൽ അധ്യയനം പുനഃരാരംഭിച്ചു

ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ അധ്യയനം പുനഃരാരംഭിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.അടുത്തയാഴ്ച പരീക്ഷകൾ ആരംഭിക്കുന്നത് പരിഗണിച്ചാണ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ക്ലാസുകൾ ആരംഭിച്ചത്.

ഷഹ്‌ല ഷെറിന്റെ മറക്കാനാകാത്ത ഓർമ്മകളുമായാണ് അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ്സുകൾ പുനഃരാരംഭിച്ചത്. കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന സ്‌കൂൾ അസംബ്ലിയോടെയായിരുന്നു തുടക്കം. നിയമപരമായ നടപടികൾ തുടരുന്നുണ്ടെന്നും സ്‌കൂളിന്റെ പ്രവർത്തനം സുഗമമായി നടക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തിയാണ് കളക്ടർ മടങ്ങിയത്.

സ്‌കൂളിലെ യുപി വിഭാഗം ക്ലാസുകൾ ഡിസംബർ രണ്ടിനാണ് പുനഃരാരംഭിക്കുക. അതേസമയം ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

 

 

wayanad, sarvajana school

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top