എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രം; ബില്‍ ഇന്ന് ലോക്‌സഭയില്‍

എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാന്‍ നിര്‍ദേശിക്കുന്ന എസിപിജി ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യം ഉയര്‍ത്തി ബില്ലിനെതിരെ അതിശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി രാജ്യസഭ ഹ്രസ്വ ചര്‍ച്ചയിലൂടെ ഇന്ന് അവലോകനം ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പതനം ഇന്നും ഇരുസഭകളിലും ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും. ശിവസേന – കോണ്‍ഗ്രസ് ബന്ധത്തെ കടന്നാക്രമിക്കാനാണ് ബിജെപിയുടെ തീരുമാനം.

ഇലക്ട്രോണിക് സിഗരറ്റുകളുടെ നിര്‍മാണവും വില്‍പ്പനയും രാജ്യത്ത് നിരോധിക്കുന്ന ബില്ലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്‌ക്കെത്തും. മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെ സംയോജനം നിര്‍ദേശിക്കുന്ന ബില്‍ ഇന്ന് ലോകസഭയില്‍ നിയമനിര്‍മാണ അജണ്ടകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിട്ടി ഫണ്ട് ഭേദഗതി ബില്‍ മാത്രമാണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിര്‍മാണ അജണ്ട.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top