Advertisement

ചർച്ച് ആക്ട് നടപ്പാക്കൽ: ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് സിസ്റ്റർ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്തു

November 27, 2019
1 minute Read

ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും ആരംഭിച്ചു. സിസ്റ്റർ ലൂസി കളപ്പുര മാർച്ച് ഉദ്ഘാടനം ചെയ്തു.

വിവിധ സഭകളുടെ മേലധ്യക്ഷൻമാരുടെ അരുതായ്മകൾ കണ്ട് മനസ് മടുത്ത ആളുകളുടെ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉയരുന്നതെന്ന് സിസ്റ്റർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സർക്കാർ സമരക്കാരുടെ ആവശ്യം പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് സിസ്റ്റർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

2009ൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ കൊണ്ടുവന്ന ബിൽ നടപ്പാക്കുകയോ, അല്ലെങ്കിൽ ജസ്റ്റിസ് കെടി തോമസ് കൊണ്ടുവന്ന ബില്ല് പരിഷ്‌കരിച്ച് നടപ്പാക്കുകയോ വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ബില്ലിനെതിരെ ക്രൈസ്തവ സഭാനേതൃത്വം രംഗത്തുണ്ട്. പലയിടങ്ങളിലും ബില്ലിനെതിരെ ഇടയലേഖനം വായിച്ചിരുന്നു.

church act, church act state action council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top