Advertisement

ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് എത്തിയാല്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളില്ല

November 27, 2019
Google News 0 minutes Read

ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് എത്തിയാല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. മരുന്ന് ലഭ്യമാണെങ്കിലും ജില്ലയില്‍ ഒരു ആശുപത്രിയിലും ചികിത്സിക്കാനുള്ള അത്യാഹിത വിഭാഗമില്ല. ഇന്നലെ പാമ്പു കടിയേറ്റെന്ന സംശയത്തിലെത്തിയ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.

ഇന്നലെ രാവിലെ ഇടവെട്ടി എല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റെന്ന സംശയത്തില്‍ തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.

കുട്ടിയെ പാമ്പു കടിച്ചതല്ലെന്ന് പിന്നീട് സ്ഥീരീകരിച്ചു. എന്നാല്‍ അടിയന്തിര ചികിത്സ നല്‍കേണ്ട സമയത്ത് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി ആന്റിവെനം സ്റ്റോക്കുണ്ട്, എന്നാല്‍ നല്‍കാനുള്ള സംവിധാനമില്ലെന്നായിരുന്നു.

വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചതിനു പിന്നാലെ മിക്ക ആശുപത്രികളിലും ആന്റിവെനം എത്തിച്ചിരുന്നു. എന്നാല്‍ ഇടുക്കിയിലെവിടെയും ഇത് ഫലപ്രദമായി നല്‍കാനുള്ള സംവിധാനം ഇല്ല. മരുന്ന് നല്‍കിയാല്‍ രോഗിയെ നിരീക്ഷിക്കാന്‍ ഐസിയു യൂണിറ്റും വെന്റിലേറ്ററും വേണം. എന്നാല്‍ ഇത് ജില്ലയിലില്ല. പേടിച്ചിട്ട് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരും തയാറല്ല. മരുന്ന് നല്‍കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെങ്കിലും രോഗിയുടെ അവസ്ഥ അനുസരിച്ച് ചികിത്സ നല്‍കാറുണ്ടെന്നും ഡിഎംഒ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here