അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കാതെ സന്നിധാനവും പരിസരവും

ശബരിമല മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ ധാരാളമാണ്. മാളികപ്പുറം ക്ഷേത്രത്തിനു സമീപം തീർത്ഥാടകർ കടന്നു പോകുന്ന വഴിയിൽ ഓടകളുടെ സ്ലാബുകൾ തകർന്നത് അപകട ഭീഷണി  ഉയർത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

മാളികപ്പുറം ക്ഷേത്രത്തിൽ നിന്ന് ദർശനം കഴിഞ്ഞ് ഇറങ്ങുന്ന ഭക്തർ ഇതുവഴിയാണ് കടന്നു പോകുന്നത്. ദിവസേന ധാരാളം തീർത്ഥാടകർ സഞ്ചരിക്കുന്ന വഴിയിൽ സ്ലാബ് പൊട്ടി ഇളകിയതിനാൽ കാലുകൾ ഓടയിൽ കുടങ്ങി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബയോ ടോയിലറ്റുകളിൽ നിന്നുള്ള മലിനജലവും ഈ വഴിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. തീർത്ഥാടകർക്ക് പുറമെ ട്രാക്ക്ടറുകളും കടന്നു പോകുന്നു വഴിയിൽ. തിരക്കു വർധിക്കുന്നതിനു മുൻപ് സ്ലാബുകൾ പുനസ്ഥാപിച്ചാൽ അപകടഭീഷിണി ഒഴുവാക്കാനാകും.

Story highlight: sabarimala,infrastructure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top