Advertisement

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് ജാമ്യമില്ല

November 27, 2019
Google News 1 minute Read

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി. ഡൽഹി പ്രത്യേക കോടതിയുടേതാണ് നടപടി.

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ചിദംബത്തിന്റെ കസ്റ്റഡി പതിനാല് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം തടവിൽ കഴിയുകയാണ്. അതിനിടെ തിഹാർ ജയിലിലെത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിംദബരത്തെ സന്ദർശിച്ചു. ചിദംബരത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.

Story highlights- Enforcement directorate, P chidambaram, INX media scam, CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here