Advertisement

പാൽ തിളച്ചുതൂവി; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പഴയിടത്തിന്റെ പാചകപ്പുര ഒരുങ്ങി; ചടങ്ങിനെത്തിയത് മുന്നൂറോളം പേര്‍

November 27, 2019
Google News 1 minute Read

കാസര്‍ഗോഡ് സംസ്ഥാന സ്കൂള്‍ കലോത്സവനഗരിയിൽ പാചകപ്പുരയിലെ ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട് പാൽ തിളച്ചുതൂവി. പാചകത്തിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, നഗരസഭാ അധ്യക്ഷൻ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

മുന്നൂറോളം പേരാണ് 28 വർഷത്തിന് ശേഷം കാസർഗോഡ് നടക്കുന്ന കലോത്സവത്തിന്റെ പാലുകാച്ചലിന് മാത്രം എത്തിയത്. സാധാരണ വളരെ കുറച്ച് ആളുകളേ പാലുകാച്ചലിനുണ്ടാവാറുള്ളു എന്ന് പഴയിടം പറഞ്ഞു. പ്രതീക്ഷിച്ചതിലധികം പേർ പാലുകാച്ചലിനുണ്ടായ സന്തോഷം പഴയിടത്തിന്റെ മുഖത്ത്.

Read Also: സംസ്ഥാന സ്കൂൾ കലോത്സവം; കാഞ്ഞങ്ങാട് ഒരുങ്ങുന്നു

വെജിറ്റേറിയൻ വിഭവങ്ങളാണ് കലോത്സവമെനുവിൽ ഉള്ളത്. കാസര്‍ഗോടിന്റെ തനതായ വിഭവങ്ങൾ പരീക്ഷിക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ആദ്യമായാണ് കാസർഗോഡ് വരുന്നത്. എല്ലാ ദിവസവും പായസവും ജില്ലയുടെ തനത് മധുരപലഹാരങ്ങളും മെനുവിലുണ്ടാകും.

സംഘാടകരുടെ കണക്ക് പ്രകാരം, ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി 35,000 പേരെയാണ് ഭക്ഷണത്തിനായി പ്രതീക്ഷിക്കുന്നത്.

15 വർഷമായി പഴയിടം ഈ രംഗത്തുണ്ട്. വന്നവരെയെല്ലാം മടക്കാതെ മുഴുവൻ ആളുകൾക്കും മനസ് നിറഞ്ഞ് വയറ് നിറച്ച് രുചി സമ്മാനിക്കുകയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് നമ്പൂതിരി വ്യക്തമാക്കി.

pzhzyidam mohanan namboothiri, kerala youth festival 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here