സംസ്ഥാന സ്കൂൾ കലോത്സവം; കാഞ്ഞങ്ങാട് ഒരുങ്ങുന്നു

60-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. നവംബർ 28 മുതൽ ഡിസംബർ 1 വരെ 28 വേദികളിലായാണ് മത്സരം നടക്കുക. 28 ന് രാവിലെ 10 മണിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുക.

കലാ പ്രതിഭകളെ വരവേൽക്കാൻ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. വേദികളുടെ നിർമ്മാണമെല്ലാം അന്തിമഘട്ടത്തിലാണ്. നവംബർ 28ന് രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തും. ശേഷം പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള പ്രധാന വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് സംസ്ഥാന കലോത്സത്തിന് തിരിതെളിക്കുക.

28 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയിലെത്തിയ സംസ്ഥാന കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

28 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. 239 ഇനങ്ങളിലായി 12000ത്തിൽപരം കുട്ടികളാണ് കാഞ്ഞങ്ങാട്ടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top