സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിൽ; സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുത് :ടൊവിനോ

സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിലാണെന്ന് നടൻ ടൊവിനോ തോമസ്. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് അഹല്യ ക്യാമ്പസിൽ വച്ച് നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സ്ത്രീധന സമ്പ്രദായം പൂർണമായും നിർമാർജനം ചെയ്യാൻ സർക്കാർ; ടൊവിനോ തോമസ് അംബാസഡറാകും

ഉദ്ഘാടകനായി എത്തിയ ടൊവിനോ സ്ത്രീധനം വാങ്ങുന്നതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചു. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടന്‍  പറഞ്ഞു.

നെന്മാറ എംഎൽഎ കെ ബാബു പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ലാ കളക്ടർ ഡോ്.ബാലമുരളി, ജില്ലാപഞ്ചായത്ത് കെ ശാന്തകുമാരി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

ഈ അടുത്താണ് കേരള സര്‍ക്കാരിന്‍റെ സ്ത്രീധന സമ്പ്രദായ  നിർമാർജന ബോധവൽക്കരണ പരിപാടിയുടെ  ഗുഡ് വിൽ അംബാസഡറായി ടൊവിനോയെ നിയോഗിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

 

tovino thomas, anti-dowry movement

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top