Advertisement

തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് സമഗ്ര പരിഷ്‌ക്കരണ നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

November 28, 2019
1 minute Read

രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്ര പരിഷ്‌ക്കരണത്തിന് സുപ്രധാന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിർദേശമനുസരിച്ച് ഒരാൾക്ക് ഒരു സീറ്റിലേക്ക് മാത്രമേ മത്സരിക്കാൻ കഴിയു എന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷൻ നിർദേശിക്കുക. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിൽ വരുത്താൻ പാകത്തിൽ പരിഷ്‌കാര നടപടികൾ പൂർത്തികരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.

നിലവിൽ ഒരാൾക്ക് രണ്ടു സീറ്റിൽ മത്സരിക്കാം. രണ്ടിലും വിജയിച്ചാൽ ഒരുസീറ്റ് രാജിവക്കണം. ഇങ്ങനെ വരുമ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടികയും വലിയ അധികച്ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പരിഹാരം കണാനാണ് പുതിയ നിർദേശങ്ങൾ വഴി കമ്മീഷന്റെ പ്രധാന ലക്ഷ്യം. ഒരാൾ ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് വ്യവസ്ഥ ചെയ്യാനാണ് നിർദേശം. ഇനി രണ്ട് സീറ്റിൽ മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് അതിനും കമ്മീഷൻ ഉപാധി കൽപ്പിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് പൂർണമായും എറ്റെടുക്കാമെന്ന സത്യവാങ് മൂലവും ജാമ്യത്തുകയും സ്ഥാനാർത്ഥി ആദ്യം തന്നെ കെട്ടിവയ്ക്കണം. ഒരാൾക്ക് ഒരു സീറ്റിൽ മാത്രം മത്സരിക്കാൻ കഴിയുന്നത് അടക്കം സമഗ്ര പരിഷ്‌കാരങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വ്യവസ്ഥകളുടെ പരിഷ്‌കരണമുൾപ്പെടെ നിരവധി പുതിയ നിർദേശങ്ങൾ കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് ഉടൻ സമർപ്പിക്കും.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചാലുടൻ ഇതിനായുള്ള നടപടികൾ കമ്മീഷൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഉടൻ നിയമ സെക്രട്ടറി അനൂപ്കുമാർ മെൻഡിരാറ്റയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ കൂടിക്കാഴ്ച നടത്തും. നിലവിൽ ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നുള്ളൂ. ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നാം തീയതിക്ക് മുമ്പ് 18 വയസ്സ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേര് ചേർക്കാർ അവസരമുണ്ടാകണം എന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.

story high light: reform proposals, election commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top