Advertisement

ഷെയ്ൻ നിഗത്തിനെതിരെ ഫെഫ്കയും

November 28, 2019
Google News 1 minute Read

ഷെയ്ൻ നിഗത്തിനെതിരെ സംവിധായകരുടെ സംഘടന ഫെഫ്കയും. വെയിൽ സിനിമ പൂർത്തീകരിക്കാത്ത ഷെയ്‌ന്റെ മറ്റ് പ്രോജക്ടുകൾ ഏറ്റെടുക്കരുതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അയച്ച കത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഷെയ്‌ന്റെ നിസഹകരണം മൂലം വെയിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്തംഭിച്ചിരിക്കുകയാണെന്നും സംവിധായകൻ ശരത് മേനോൻ തികഞ്ഞ മനസംഘർഷത്തിലും ബുദ്ധിമുട്ടിലും ആണെന്നും ബി ഉണ്ണികൃഷ്ണൻ കത്തിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശരത്ത് ഫെഫ്കയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ‘വെയിൽ’ പൂർത്തീകരിക്കുന്നതിന് മുമ്പ് ഷെയ്ൻ നിഗത്തിനെ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബി ഉണ്ണികൃഷ്ണൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here