ഷെയിൻ നിഗമിനെതിരെ പരാതിയുമായി ‘കുർബാനി’യുടെ അണിയറ പ്രവർത്തകരും

നടൻ ഷെയിൻ നിഗമിനെതിരെ പരാതികളുമായി ഒരു നിർമാതാവ് കൂടി. വെയിലിനും ഉല്ലാസത്തിനും പുറമെ കുർബാനി സിനിമയുടെ അണിയറ പ്രവർത്തകരും നടനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

സിനിമയുടെ അടിമാലിയിലെ ലൊക്കേഷനിൽ ഷെയിൻ എത്തിയില്ലെന്നാണ് പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും ഷെയിൻ നിസഹകരണം തുടരുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഷൈനും നിമ്മാതാവ് മഹാസുബൈറും തമ്മിലുള്ള ഫോൺ സംഭാഷണം ട്വന്റിഫോറിന് ലഭിച്ചു.

Read Also: ഷെയിൻ നിഗമിനെതിരായ പരാതി; നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ

കൂടുതൽ പരാതികൾ ഉയർന്ന് വന്ന സാഹചര്യത്തിൽ പുതിയ സിനിമകളിൽ ഷെയിനെ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് നിർമാതാക്കളുടെ തീരുമാനം. ഉല്ലാസം സിനിമയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നുംഎന്നാൽ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നു. ഷെയിൻ കൂടുതൽ പണം ആവശ്യപെടുന്ന ഓഡിയോ പുറത്ത് വന്നു.

പരാതികളിൽ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കൾ കൊച്ചിയിൽ യോഗം ചേരുകയാണ്. ഷെയിൻ നിഗമിനെതിരായ പരാതികൾ ഗൗരവമായി കാണാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top