ഓപ്പറേഷന്‍ തണ്ടര്‍; 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി; 150 ലധികം ബസുകള്‍ക്ക് നോട്ടീസ്

സംസ്ഥാനത്ത് നിയമലംഘനം നടത്തിയ പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ്സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. 150 ലധികം ബസുകള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് നടപടി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകളാരംഭിച്ചത്. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ഇന്ന് ആരംഭിച്ച പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഗുരുതര വീഴ്ചകള്‍ ബോധ്യപ്പെട്ട പതിനഞ്ച് ബസുകളുടെ ഫിറ്റ്‌നസ്് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

Read More:വെണ്ടാർ സ്‌കൂളിലെ ബസ് അഭ്യാസം; ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു

150ലധികം ബസുകള്‍ക്ക് പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. പല ബസുകളിലും അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റവും കണ്ടെത്തി. ഡ്രൈവറുടെ കാഴ്ച മറക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളും സ്റ്റിക്കറുകളും വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്‍കി.
ഓപ്പറേഷന്‍ തണ്ടറെന്ന പേരില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്ത വാഹനങ്ങള്‍ നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ആലോചന. കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ അപകടകരമായ നിലയില്‍ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top