വെണ്ടാർ സ്‌കൂളിലെ ബസ് അഭ്യാസം; ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു

കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു . പുത്തൂർ പൊലീസാണ് വിദ്യാർത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ഏനാത്ത് വച്ച് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ലൈസെൻസ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ റദ്ദ് ചെയ്യുന്നതിനായുള്ള മേൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പുത്തൂർ പൊലീസ് അറിയിച്ചു.

ഈ മാസം 23നാണ് പ്ലസ്ടു വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നത്. നിരവധി കുട്ടികൾ ഗ്രൗണ്ടിൽ നിൽക്കുമ്പോഴായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം നടക്കുമ്പോൾ അധ്യാപകരുടെ നിയന്ത്രണം ഉണ്ടായിരുന്നില്ല.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വിദ്യാർത്ഥി ക്യാമ്പസിൽ വാഹനം ഇടിച്ച് മരിച്ചതിനെ തുടർന്ന് കർശന നിയമങ്ങൾ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top