ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഉമർ അലി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഒൻപതോളം തവണ തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധം നഷ്ടപ്പെട്ട ശേഷമാണ് യുവതിയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത്. സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊലപാതകത്തിന് തൊട്ടുമുൻപ് പ്രതി ലഹരിക്കായി പശ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശയാണ് ഉപയോഗിച്ചത്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ മൃഗത്തിന് തുല്യമായ ആസക്തിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. എന്താണ് ചെയ്യുന്നതെന്ന് പ്രതിക്ക് ബോധമുണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ടാഴ്ച മുൻപ് സ്ത്രീകളെ ശല്യം ചെയ്തതിന് ഉമർ അലിക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തക്കതായ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ഇന്നലെയാണ് പെരുമ്പാവൂരിൽ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടത്. കുറുപ്പുംപടി സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് ദീപയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലയാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് വ്യക്തമായത്. അസം സ്വദേശിയാണ് ഉമർ അലി.

perumbavoor murder, umar ali, cctv visuals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top